പന്തളം: വീടിന്റെ കതക് തകർത്ത് ചവിട്ടിപ്പൊളിച്ച് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുരമ്പാല ഭാഗത്ത് ഫാമിൽ ജോലിനോക്കുന്ന ബിജി ജോയിയാണ് പൊലീസ് പിടിയിലായത്. മുക്കോടി ഭാഗത്തുള്ള വീട്ടിലാണ് ഇയാൾ ഇന്നലെ അതിക്രമിച്ച് കയറാൻ ശ്രമം നടത്തിയത്.