28-road-inaug
ആൽത്തറപ്പാട് മുള്ളൻ പാറ റോഡിന്റെ ഉദ്ഘാടനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് മോൻ നിർവ്വഹിക്കുന്നു

പന്തളം: ആൽത്തറപ്പാട് - മുള്ളൻപാറ റോഡ് വികസനം പൂർത്തിയായതോടെ നാട്ടുകാർക്ക് ആശ്വാസം. . ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള രണ്ടാമത്തെ വലിയ പട്ടികജാതി നഗർ, പുന്നക്കുന്ന് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു റോഡ് വികസനം. കുളനട ഗ്രാമപഞ്ചായത്തിലെ 7 ,8 വാർഡുകളിലായുള്ള പുന്നക്കുന്നും പാണിലും ഉളനാടും തമ്മിൽ ബന്ധിപ്പിക്കുന്ന പമ്പ് ഹൗസ് റോഡാണിത്. പന്തളം ബ്ലോക്ക് പഞ്ചായത്ത് 32 ലക്ഷം രൂപ ചെലവിലാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. നടവരമ്പ് മാത്രമുണ്ടായിരുന്ന റോഡിന്റെ രണ്ടുവശവും കെട്ടി മണ്ണിട്ട് ഉയർത്തി. റോഡിനോട് ചേർന്നുള്ള തോടിന്റെ നീരൊഴുക്ക് തടസപ്പെടാത്ത വിധത്തിൽ കലുങ്ക് ഉൾപ്പെടെ നിർമ്മിച്ചു.
ഈ ഭാഗത്തുനിന്നുള്ള ആളുകൾക്ക് ഉളനാട്, പാണിൽ ,രാമൻചിറ ,ഇലവുംതിട്ട ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിന് കഴിയും പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോൻ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പോൾ രാജൻ അദ്ധ്യക്ഷത വഹിച്ചു., ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ മുഖ്യാതിഥിയായിരുന്നു.
വാർഡ് മെമ്പർ ആർ. ബിന്ദു , മെമ്പർ സാറാമ്മ കുഞ്ഞുകുഞ്ഞ്,സജി പി .ജോൺ, അസിസ്റ്റന്റ് എൻജിനീയർ ലക്ഷ്മിപ്രിയ, സംഘാടകസമിതി അംഗം സുരേഷ് എന്നിവർ പ്രസംഗിച്ചു. ഉളനാട് ഹരികുമാർ, വി ശിവൻകുട്ടി നായർ, ശ്രീധരക്കുറുപ്പ് വടക്കേടത്ത് എന്നിവരാണ് റോഡിനായി ഭൂമി സൗജന്യമായി വിട്ടുനൽകിയത്.