
പത്തനംതിട്ട : ഒയിസ്‌ക ഇന്റർനാഷണലിന്റ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി വിചാർ സംവാദ സദസിന്റെ ഉദ്ഘാടനം പത്തനംതിട്ട ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പർവതാരോഹകൻ ഷേയ്ഖ് ഹസൻ ഖാൻ നിർവ്വഹിച്ചു. ഒയിസ്‌ക ജില്ലാ ചാപ്ടർ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. അനുബന്ധ പരിസ്ഥിതി സെമിനാറിൽ പ്രൊഫ.പി.ജി.ഫിലിപ്പ് ക്ലാസ്സെടുത്തു. ഒയിസ്‌ക സെക്രട്ടറി സ്മിജു ജേക്കബ്ബ്, ഡോ.ജോൺ വി.ഡാനിയേൽ, സ്‌കൂൾ പ്രിൻസിപ്പൽ എസ്.ബീന, മോൻസി ഡാനിയൽ, ഡോ.മാത്യൂസ് എം.ജോർജ്ജ്, തോമസ് ചാക്കോ, അലീന അന്നാ തോമസ്, എബ്രഹാം അലക്‌സാണ്ടർ, അബ്ദുൾ കലാം ആസാദ് എന്നിവർ പ്രസംഗിച്ചു.