
പത്തനംതിട്ട : മോട്ടോർ തൊഴിലാളി ക്ഷേമപദ്ധതിയിൽ 2025 മാർച്ച് 31 വരെ അംഗത്വം എടുത്തിട്ടുളള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസു മുതൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. എട്ട്, ഒൻപത്, 10 ക്ലാസുകൾ ഒഴികെ മറ്റുഉയർന്ന ക്ലാസുകളിലേക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിന് യോഗ്യത പരീക്ഷയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. അവസാന തീയതി നവംബർ 30. ഫോൺ : 04682 320158.