sndp-
എസ്എൻഡിപി യോഗം ആവോലികുഴി ശാഖയിലെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ. ഡി. പി യോഗം 3080 -ാം നമ്പർ ആവോലികുഴി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി. പി .സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സെക്രട്ടറി ഡി .അനിൽ കുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി .കെ .പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ .ആർ. സലീലനാഥ്‌, ശാഖ പ്രസിഡന്റ് ബാലൻ, സെക്രട്ടറി സലിംകുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി സജികുമാർ (പ്രസിഡന്റ്) ,​മിനി (വൈസ് പ്രസിഡന്റ്) ,​ ശാന്തകുമാരി (സെക്രട്ടറി ) ,​ രാജേഷ്, മായ, സുധാഭായി, ജ്യോതി, വിജയകുമാരി, സന്തോഷ്, അനിൽകുമാർ ( കമ്മിറ്റി അംഗങ്ങൾ ) ,​ ശാന്തമ്മ, പ്രവീൺ, ത്യാഗരാജൻ ( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.