555
മലങ്കര ഓർത്തഡോക്സ് സഭയുടെ വിവാഹ ധന സഹായ വിതരണ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയുന്നു. ഫാ.എൽദോസ് ഏലിയാസ്, അലക്സ് മണപ്പുറത്തു, സജി ചൊവ്വല്ലൂർ, സജി മാമ്പ്രക്കുഴിയിൽ, ഫാ. സോളു കോശി രാജു, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ബിജു ഉമ്മൻ, ഫാ.ജോസഫ് തോമസ് തറയിൽ, ഏ. കെ. ജോസഫ് ഫാ. ഗീവര്ഗീസ് വെട്ടിക്കുന്നേൽ, ജോൺസൻ കല്ലട, കുര്യൻ എബ്രഹാം എന്നിവർ സമീപം

പരുമല: മാനവരാശി അനുഭവിക്കുന്നതെന്തും ദൈവദാനമാണെന്നും ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് വാക്കുകളിലല്ല പ്രവർത്തികളിലൂടെയെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവാ പറഞ്ഞു. ഓർത്തഡോക്സ് സഭ നിർദ്ധനരായ യുവതികൾക്ക് നൽകുന്ന വിവാഹ ധനസഹായ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 52 യുവതിക്കൾക്കാണ് സഹായം നൽകിയത്. വിവാഹ സഹായ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളികർപ്പോസ് അദ്ധ്യക്ഷത വഹിച്ചു. വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, വിവാഹ സഹായ സമിതി കൺവീനർ എ.കെ ജോസഫ്, പരുമല സെമിനാരി മാനേജർ ഫാ.യൽദോസ് ഏലിയാസ്, ഫാ.ജോസഫ് സാമുവേൽ തറയിൽ, ഫാ.സോളു കോശി, ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, ജോൺസൺ കല്ലട, സജി മാമ്പ്രക്കുഴി, സാമുവേൽ തോമസ്, സജി ചൊവ്വള്ളൂർ, കുര്യൻ ഏബ്രഹാം, ജോൺ കെ മാത്യു, മാത്യു ജി മനോജ് എന്നിവർ പ്രസംഗിച്ചു.