പത്തനംതിട്ട: കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയെ ജില്ലാ വനിതാ കലാ സാഹിതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. വൈസ് പ്രസിഡന്റ് രാജിചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.കവി.സുമാരാജശേഖരനെ ആദരിച്ചു. രക്ഷാധികാരി ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.പത്മിനി അമ്മ , അജിതകുമാർ, അഞ്ജലി വിജയൻ, .രമ്യാ സുരേന്ദ്രൻ , ശ്രീജ, .ഓമന, ഷൈലു, അജിതകുമാരി എന്നിവർ സംസാരിച്ചു.