d
മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രത്തിൽ നടന സ്കന്ദഷഷ്ഠി പൂജയിൽ നിന്ന്

മെഴുവേലി: ആനന്ദഭൂതേശ്വരം മഹാദേവ ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി പൂജ, സുബ്രഹ്മണ്യ പൂജ, കാവടിയാടൽ, പഞ്ചാമൃത നേദ്യം, പാനകനേദ്യം, ഭസ്മാഭിഷേകം എന്നിവ നടന്നു. മേൽശാന്തി ജിബിലാഷ് ശാന്തി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര ഭാരവാഹികളായ ശ്രീദേവി, കെ.എസ്, സുരേഷ് പൊട്ടന്മല, സുര പെരുങ്കുന്നിൽ, പി'.ബി.സിംഹള സൗധൻ, ഭദ്രൻ മാങ്കുട്ടത്തിൽ, പ്രസാദ് മാവിനാൽ, വിനു പാല നിൽക്കുന്നതിൽ,

പ്രസന്നൻ കുളവനാക്കുഴിയിൽ, സലിംകുമാർ തടത്തിൽ തുടങ്ങിയവർ നേതൃത്യം നൽകി.