. അടൂർ: 20% ക്ഷാമാശ്വാസ കുടിശികയും പതിനൊന്നാം പെൻഷൻ പരിഷ്കരണ കുടിശികയും സർവീസ് പെൻഷൻകാർക്ക് അനുവദിക്കണമെന്ന് കെ .എസ് .എസ് .പി. എ.അടൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു . അടൂർ മണ്ഡലം പ്രസിഡന്റ് ആർ .ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന കൗൺസിൽ അംഗം കോശി മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം .എ .ജോൺ ,സംസ്ഥാന കൗൺസിൽ അംഗം എം. ആർ .ജയപ്രസാദ് ,ജില്ലാ വൈസ് പ്രസിഡന്റ് കുര്യൻ തോമസ് ,അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ബി. രമേശൻ ,ഏഴംകുളം മണ്ഡലം പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ എം .കെ .രവീന്ദ്രൻ നായർ, പി .എസ് .സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡന്റ്- ആർ, ഗോപാലകൃഷ്ണൻ ,സെക്രട്ടറി- പി. എസ്.സതീഷ് കമാർ, ട്രഷറർ- ജോർജ് വർഗീസ്