പുലിയൂർ: വൈദ്യുതി നിരക്ക് വർദ്ധനവ് തൊഴിൽ രംഗത്ത് ഭീഷണിയാകുന്ന സാഹചര്യത്തിൽ ഫോട്ടോ സ്റ്റുഡിയോകൾക്ക് പ്രത്യേക താരിഫ് ഏർപ്പെടുത്തണമെന്ന് പുലിയൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം മത് ചെങ്ങന്നൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം മേഖലാ പ്രസിഡന്റ് മുരളീധരൻ കോട്ടയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എസ്. മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അനുസ്മരണം ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി മുരളിയും മുഖ്യ പ്രഭാഷണനടത്തി. സംസ്ഥാന വെൽഫയർ ചെയർമാൻ ബി.ആർ സുദർശനനും ഫോട്ടോഗ്രാഫി അവാർഡ് ദാനം സംസ്ഥാന എക്സികുട്ടീവ് അംഗം ബി. രവീന്ദ്രനും വിതരണം ചെയ്തു. എസ്.എസ്.എൽ.സി,​ പ്ലസ്ടു അവാർഡ് സംസ്ഥാന നേച്ചർ ക്ലബ് സബ് കോർഡിനേറ്റർ ബൈജു ശലഭം വിതരണം ചെയ്തു. മേഖലാ ഇൻ ചാർജ് സലീൽ ഫോട്ടോ പാർക്ക് മുതിർന്ന അംഗങ്ങളെ ആദരിച്ചു. സ്വാഗതം മേഖലാ സെക്രട്ടറി രാജേഷ് രാജ് വിഷൻ, അഖിൽ മാധവൻ,ജിതേഷ് ചെന്നിത്തല ,സാനു ഭാസ്കർ, നിയാസ് മാന്നാർ, ജോൺസൺ, ശ്രുതി രാജ്,ശുഭ എസ് , സാമു ഭാസ്കർ, അർച്ചന ശ്രീകുമാർ, അനിൽ ഫോക്കസ്, പ്രിൻസ് ജോസഫ്, ഷൈൻ കെ. ആർ, സജീ എണ്ണയ്ക്കാട്, സുധേഷ് പ്രീമിയർ അജി ആദിത്യ, ഹേമ ദാസ് ഡോൺ, പി ജെ സാമുവൽ എന്നിവർ സംസാരിച്ചു. അടുത്ത വർഷത്തെ ഭരണസമിതിയിലേക്ക് പ്രസിഡന്റ് മുരളീധരൻ കോട്ട, വൈസ് പ്രസിഡന്റ് ഹരി പഞ്ചമി, സെക്രട്ടറി ജയൻ ലുക്ക് മി, ജോയിന്റ് സെക്രട്ടറി മാധവൻ മുണ്ടങ്കാവ്, ട്രഷറർ മഹേഷ് മാന്നാർ. ജില്ലാ കമ്മിറ്റിയിൽ മുരളി ചിത്ര, സുധേഷ്‌ പ്രീമിയർ, അർച്ചന ശ്രീകുമാർ, ജോൺസൺ ഫ്രെയിംസ്, രാജേഷ് രാജ് വിഷൻ എന്നിവരെ തിരഞ്ഞെടുത്തു