school-

പഴവങ്ങാടി : റാന്നി വിദ്യാഭ്യാസ ഉപജില്ലയുടെ അക്കാദമിക പ്രവർത്തന മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ബി.പി.സി ഷാജി എ.സലാമിനെ പഴവങ്ങാടി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ആദരിച്ചു. വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. സൗമ്യ ജി നായർ, അനിത അനിൽകുമാർ, ഷേർളി ജോർജ്, ഷൈനി രാജീവ്, ബിജി വർഗീസ്, ബിനിറ്റ് മാത്യു, ജോയ്സി ചാക്കോ, അനീഷ് ഫിലിപ്പ്, അജിത് ഏണസ്റ്റ്, അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ്, ഷാബി തോമസ്, അനി,സെൽവി.എൻ.പി, ഷാജി തോമസ്, സൈജു സക്കറിയ എന്നിവർ സംസാരിച്ചു.