കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി മാരൂർ പാലം ജംഗ്ഷനിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി കട ഉടമയ്ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കോന്നിയിൽ നിന്ന് കല്ലേലിയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ നടപ്പാതയുടെ വേലി തകർത്ത് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ കടയുടമ രഘുനാഥൻ പിള്ളയെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.