999
ചെങ്ങന്നൂർ: നഗരസഭയുടെ 13-ാം വാർഡിലെ ആൽത്തറ–ഊടാകുളം റോഡിൽ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ നഗരസഭ ത്വരിത ഇടപെടൽ

ചെങ്ങന്നൂർ: നഗരസഭയുടെ 13-ാം വാർഡിലെ ആൽത്തറ–ഊടാകുളം റോഡിൽ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ നഗരസഭ ത്വരിത ഇടപെടൽ നടത്തി. 9 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത ഈ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ ഉന്നയിച്ച പരാതിക്കായിരുന്നു നടപടി. കോൺക്രീറ്റ് പണി പൂർത്തിയായതിന് ശേഷം റോഡിന് സമാന്തരമായി കടന്നുപോകുന്ന ആൽത്തറ രാഗമാലിക റോഡ് താഴ്ന്ന നിലയിലായത് വെള്ളം ഒഴുകിക്കടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കുകയും ചെയ്തതായി കണ്ടെത്തി. കൂടാതെ, ശക്തമായ മഴയും ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതുമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് വാർഡ് കൗൺസിലർ ബി. ശരത്ചന്ദ്രൻ അറിയിച്ചു. കാൽനടയാത്രയും വാഹനഗതാഗതവും തടസപ്പെടുന്ന സാഹചര്യം നിലനിൽക്കേ, നഗരസഭ അടിയന്തരമായി നടപടി സ്വീകരിച്ചു. കൗൺസിലർ ബി.ശരത്ചന്ദ്രൻ, സെക്രട്ടറി എം.ഡി.ദീപ, എൻജിനീയർ റജീന എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് കരാറുകാരന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. അതിന്റെ അടിസ്ഥാനത്തിൽ വെള്ളക്കെട്ട് പൂ‌ർണമായും ഒഴിവാക്കാനുള്ള പണി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.