കോന്നി: ഗുരു നിത്യചൈതന്യയതിയുടെ സ്മരണയ്ക്കായി ജന്മനാട്ടിൽ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ഉയരുന്നു. നവകേരള സദസിന്റെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിൽ അനുവദിച്ചിരിക്കുന്ന പദ്ധതിയാണിത്. അരുവാപ്പുലം ഗ്രാമപഞ്ചായത്താണ് പദ്ധതിക്ക് വേണ്ടി ഭൂമി കണ്ടെത്തിയത്. മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതിന് സ്വരാജ് ട്രോഫി വഴി അരുവാപ്പുലത്തിന് ലഭിച്ചപ്രൈസ് മണി ഉപയോഗിച്ചാണ് 97 സെന്റ് ഭൂമി വാങ്ങിയത്. പഠനഗവേഷണ കേന്ദ്രം നിർമ്മിക്കുന്നതിന് .7 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
ഭൂമി കൈമാറൽ ചടങ്ങ് മ്ലാന്തടം വിദ്യാനികേതൻ ആശ്രമത്തിൽ നടന്നു. ഭൂമിയുടെ വിനിയോഗ സാക്ഷ്യപത്രം കെ .യു ജിനീഷ് കുമാർ എം.എൽ.എ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയിൽ നിന്ന് ഏറ്റുവാങ്ങി. ഭൂമി നൽകിയ സി.പി മോഹനൻ നായരെ യോഗത്തിൽ ആദരിച്ചു. സ്വാമി ത്യാഗീശ്വരൻ, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി .പി. സുന്ദരേശൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ .വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. കെ. രഘു, ജോജു വർഗീസ്, ടി.ഡി .സന്തോഷ്, അമ്പിളി സുരേഷ്, ശ്രീലത, മിനി രാജീവ്, ശ്രീകുമാർ ജി, അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രഘുനാഥ് ഇടത്തിട്ട, വകയാർസർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ. എൻ .സത്യാനന്ദ പണിക്കർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി. ആനന്ദൻ,ദീധു .ബി, ആർ .രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.