കോന്നി:പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ കേരളയുടെ നേതൃത്വത്തിൽ 'കുട്ടികളുടെ അവകാശങ്ങളും ശിശുക്ഷേമ പ്രവർത്തകരും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവും റിട്ട. ഡയറ്റ് പ്രിൻസിപ്പാലുമായ ഡോ.ആർ.വിജയ മോഹനൻ വിഷയാവതരണം നടത്തി. സ്‌കോൾ കേരള പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ എസ്.ഷിബി ഉദ്ഘാടനം ചെയ്തു. ഇൻസ്ട്രകർ എസ്. രാധിക അദ്ധ്യക്ഷത വഹിച്ചു. കോഴ്സ് ഇൻസ്ട്രക്ടറും എസ്.എസ്.കെ മുൻ ജില്ലാ പ്രോജക്ട് ഓഫീസറുമായ പി.എ സിന്ധു മോഡറേറ്ററായി.
സൗമ്യ കൃഷ്ണൻ, സിനി സാമുവേൽ, ധന്യ മോൾ കെ.ബി , രേഷ്മ രമേശ്, അശ്വനി നാഥ് എസ്, സീനമോൾ എസ് എന്നിവർ സംസാരിച്ചു.