തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ ദ്വിദിന വിവാഹ പൂർവ കൗൺസലിംഗ് സംഘടിപ്പിച്ചു. കൗൺസലിഗ് ക്ലാസിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി നിർവഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യാതിഥിയായി. കൗൺസലിംഗ് കോർഡിനേറ്ററും എംപ്ലോയിസ് ഫോറം ചെയർമാനുമായ ഷാൻ രമേശ് ഗോപൻ, യൂത്ത് മൂവ്മെന്റ് വൈസ് ചെയർമാൻ ആര്യാമോൾ, സൈബർസേനാ ചെയർമാൻ സനോജ് കളത്തിങ്കൽമുറി, സൈബർസേനാ ജോ. കൺവീനർ ദിപിൻ ദിവാകരൻ, ഹരിലാൽ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ ഡോ.രാജേഷ് പൊൻമല, ഡോ.ശരത് ചന്ദ്രൻ, ഡോ.ബിന്ദു, ഡോ.സുരേഷ് കുമാർ എന്നിവർ ക്ലാസ് നയിച്ചു.