തിരുവല്ല : കടപ്ര ഗ്രാമപഞ്ചായത്ത് ആലുംതുരുത്തി മാർക്കറ്റിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് ബിൽഡിംഗ് ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കി. മൂന്ന് നിലകളിലായി നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രൗണ്ട് ഫ്ലോറിൽ മൂന്ന് കട മുറികൾ, ടോയ്ലെറ്റ് , കോണിപ്പടികൾ എന്നിവ പൂർത്തിയാക്കി. 20,28,618രൂപ ഇതിനായി ചെലവഴിച്ചു. കടമുറികൾ ലേലംചെയ്ത് കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തുടർ പ്രവർത്തനങ്ങൾക്കായി 53ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി വരികയാണ്. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ ബിൽഡിംഗ് സമുച്ചയത്തിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജോസ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോബിൻ പരുമല റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിവിൻ പി.വർക്കി, വാർഡ് മെമ്പർ ഷാജിമാത്യു, പഞ്ചായത്ത് അംഗങ്ങളായ സൂസമ്മ പൗലോസ്, അഞ്ചുഷ വി, വിമല ബെന്നി, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു.പണിക്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് പി.വർഗീസ്, കേരള കോൺഗ്രസ്(ജെ) നിയോജകമണ്ഡലം സെക്രട്ടറി എബി നിലവറ, ആസൂത്രണസമിതിഅംഗം ജോസ് വി.ചെറി, പഞ്ചായത്ത് സെക്രട്ടറി ബിജി ജി.എസ്, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സീമ കെ.എസ്, അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ്കുമാർ, പീതാംബരദാസ്, കോൺട്രാക്ടർ രാജീവ്.ആർ തുടങ്ങിയവർ പ്രസംഗിച്ചു.
...........................................
കൊവിഡ് മഹാമാരിയും വെള്ളപ്പൊക്കവും അടക്കം ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ഈ ഭരണകാലയളവിൽ പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കിയത് അഭിമാനകരമായ നേട്ടമായി.
നിഷാ അശോകൻ
(കടപ്ര പഞ്ചായത്ത് പ്രസിഡന്റ് )