inagu
നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ ടി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അടുക്കള മുറ്റം നിറയെ കോഴികൾ പദ്ധതിയുടെ ഭാഗമായി മൃഗാശുപത്രിയിൽ നിന്ന് മുട്ടക്കോഴികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ടി. പ്രസന്നകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു, 390 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗം വൈശാഖ് പി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തോമസ് ബേബി, ഗ്രേസി അലക്സാണ്ടർ, വെറ്റിനറി ഡോക്ടർ വിപിൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീലേഖ എന്നിവർ പങ്കെടുത്തു.