കൊല്ലം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും, പടുതാക്കുളത്തിലെ അസാംവാള, കൈതക്കോര കൃഷി (അനാബസ്), കരിമീൻ കൂട് കൃഷി, വളപ്പ് മത്സ്യക്കൃഷി, പൊതുജലാശയത്തിലെ എംബാങ്ക്‌മെന്റ്, പിന്നാമ്പുറ കുളങ്ങളിലെ കരിമീൻ മത്സ്യ വിത്തുല്പാദന യൂണിറ്റ്, പിന്നാമ്പുറ കുളങ്ങളിലെ വരാൽമത്സ്യ വിത്തുല്പാദന യൂണിറ്റ് പദ്ധതികളിലേക്ക് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 10നകം മത്സ്യ ഭവനുകളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0474 2792850.