കൊല്ലം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഇന്ന് രാവിലെ 9.30 മുതൽ കൊല്ലം പബ്ലിക് ലൈബ്രറിയിലെ സോപാനം സരസ്വതി ഹാളിൽ വിവിധ മത്സരങ്ങൾ നടത്തും. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവും യു.പി, ഹൈസ്‌കൂൾ വിഭാഗത്തിന് ഗാന്ധി കവിതാലാപാന മത്സരവും ഹൈസ്‌കൂൾ വിഭാഗത്തിന് ഗാന്ധി ക്വിസ് മത്സരവും നടത്തും. ഫോൺ: 0474 2793473.