gopi-

കൊല്ലം: കൊച്ചിയിലെ കാലാവസ്ഥാ വ്യതിയാനത്തിൽ ഉണ്ടാകുന്ന ഭാവിയിലെ മാറ്റങ്ങളെ കുറിച്ചുള്ള പഠനഫലം ലോകസുസ്ഥിരത ഫോറത്തിന്റെ പതിനൊന്നാം വാർഷിക സമ്മേളനത്തിലെ അവതരിപ്പിക്കും. മംഗളം കോളേജ് ഒഫ് ആർക്കിടെക്ടിലെ അസി. പ്രൊഫസറായ വി.എസ്.ഗോപികൃഷ്ണണന്റെ പഠനമാണ് തെരഞ്ഞെടുത്തത്.

5 വരെ സ്പെയിനിലെ ബാഴ്‌സിലോണയിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക പ്രബന്ധമാണിത്. ലോക താപോഷ്മവർദ്ധനവ് ഭാവിയിൽ (2040 വരെ) കൊച്ചിയിലെ 72 വാർഡുകളെ തരം തിരിച്ച് എങ്ങനെ ബാധിക്കും അതിനുള്ള പരിഹാരം തുടങ്ങിയവയാണ് അവതരിപ്പിക്കുക. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ആർക്കിടെക്ടിൽ ബിരുദം നേടിയ ഗോപികൃഷ്ണ ഇറ്റലിയിൽ നിന്ന് ബിരുദാനന്ദ ബിരുദം നേടിയ ശേഷമാണ് ഗവേഷണം നടത്തിയത്. കൊല്ലം മൺറോത്തുരുത്ത് സ്വദേശിയായ സംസ്ഥാന ആരോഗ്യ വകുപ്പിലെ ചീഫ് കൺസൾട്ടന്റ് ഡോ. കെ.വേണുഗോപാലിന്റെയും ആലപ്പുഴ മെഡിക്കൽ കോളേജിലെ ശിശു രോഗ വിഭാഗം മേധാവി ഡോ. പി.ആർ.ശ്രീലതയുടെയും മകനാണ്. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റെസ്പിറേറ്ററി മെഡിസിനിലെ പി.ജി വിദ്യാർത്ഥിനിയായ ഡോ.ഗോപിക വേണുഗോപാൽ സഹോദരിയാണ്. ഇന്റർനാഷണൽ ജേണൽ ഒഫ് ആർക്കിടെക്ടിൽ പ്രബന്ധം പ്രസിദ്ധീകരിക്കും.