k
തിരുമുക്ക് അടിപ്പാതയുടെ അപാകതകൾ പരിഹരിക്കനമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമൂക്കിൽ നടത്തിയ കൂട്ടായ്മ കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ദേശീയപാതയിൽ തിരുമുക്ക് അടിപ്പാത 45 മീറ്റർ വീതിയിൽ പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരത്തെ പി​ന്തുണയ്ക്കാൻ ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തി​ൽ 10 ന് ചാത്തന്നൂരിൽ കൂട്ട ഉപവാസം സംഘടിപ്പിക്കാനും തീരുമാനമായി​. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജുവിശ്വരാജൻ അദ്ധ്യക്ഷത വഹി​ച്ചു. ഡി.സി സി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എസ്.വി. ബൈജുലാൽ, കെ.ഷെരീഫ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോൺ ഏബ്രഹാം, ചിറക്കട നിസാർ, ടി​.പ്രസന്നൻ മാസ്റ്റർ,ആർ. ശശാങ്കൻ ഉണ്ണിത്താൻ, വിഷ്ണു നമ്പൂതിരി, സുഗതൻ പറമ്പിൽ,ഗീതാ ജോർജ്ജ്, ഷൈലജ പ്രേം, കൊട്ടിയം ആർ.സാജൻ, ഷീലബിനു, വിനോദ് മഠത്തിലഴികം, ഉളിയനാട് ജയൻ, സി.ആർ. അനിൽകുമാർ, ജി.രാധാകൃഷ്ണൻ, ശാർങദാസ്, കെ. വിജയകുമാർ, വി.പി. ദിലീപ് കുമാർ, എൻ. സഹദേവൻ, തുളസീധരൻ കാവിൽ, കെ. രാമചന്ദ്രൻ പിള്ള, ജി.ഗിരീഷ് കുമാർ, അനിൽ മംഗലത്ത് തുടങ്ങിയവർ സംസാരിച്ചു.

.