photo-
എസ്.എൻ.ഡി .പി യോഗം കുന്നത്തൂർ, കുണ്ടറ, ചാത്തന്നൂർ യൂണിയനുകളിലെ ശാഖാ നേതൃ സംഗമത്തിന്റെ ഭാഗമായി നടന്ന മൈനാഗപ്പള്ളി മേഖലാ സമ്മേളനത്തിൽ കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ സംസാരിക്കുന്നു

ശാസ്താംകോട്ട : ഓക്ടോബർ 20ന് കുണ്ടറ വിസ്മയാ കൺവൻഷൻ സെന്ററിൽ വച്ചു നടക്കുന്ന എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ, കുണ്ടറ, ചാത്തന്നൂർ യൂണിയനുകളിലെ ശാഖകളുടെ നേതൃത്വ സംഗമത്തിന്റെ പ്രചരണാർത്ഥം കുന്നത്തൂർ യൂണിയനിലെ പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി മേഖലകളിലെ ശാഖാ ഭാരവാഹികളുടെയും വനിതാ സംഘം, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ, മൈക്രോ ഫിനാൻസ് കൺവീനർ, ജോയിന്റ് കൺവീനർ എന്നിവരുടെയും സംയുക്ത യോഗം വലിയ പാഠം 675 -ാം ശാഖാ ഓഫീസിൽ വച്ചും 492 വടക്കൻ മൈനാഗപ്പള്ളി ശാഖാ ഓഫീസിൽ വച്ചും നടത്തി. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ഇൻ ചാർജ് റാം മനോജ് പദ്ധതി വിശദീകരിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പമാരായ അഡ്വ. ഡി.സുധാകരൻ, വി.ബേബി കുമാർ യൂണിയൻ കൗൺസിലർമാരായ അഡ്വ.സുഭാഷ് ചന്ദ്രബാബു , നെടിയവിള സജീവൻ, പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത്, സുഗതൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി രാജീവ് വലിയ പാടം ശാഖാ പ്രസിഡന്റ് ഉദയൻ സെക്രട്ടറി ഉത്തമൻ, വടക്കൻ മൈനാഗപ്പള്ളി ശഖാ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ബിജോഷ് കമ്മിറ്റി അംഗം തമ്പാൻ എന്നിവർ സംസാരിച്ചു.