കൊല്ലം: കേരളകൗമുദിയുടെയും ശാരദാമഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം ശാരദാമഠത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ശാരദ ദേവിയെ വലം വച്ച് പ്രാർത്ഥിച്ച് കുരുന്നുകൾ ഗുരുക്കന്മാർക്ക് അരികിലേക്കെത്തി. അരിമണികൾ നിറച്ച തളികയിൽ ഗുരുനാഥന്മാർ കുഞ്ഞുവിരൽ പിടിച്ച് ഹരിശ്രീ കുറിച്ച് കുട്ടികളെ അറിവിന്റെ ലോകത്തേക്ക് നയിച്ചു. ശാരദ ദേവിയുടെ ദർശനത്തിന് നേരെ പ്രത്യേക ഇരിപ്പിടങ്ങൾ തയ്യാറാക്കിയായിരുന്നു വിദ്യാരംഭം.

രാവിലെ 6.30ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. വി.പി.ജഗതിരാജും കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റിസ് പി.സോമരാജനും ചേർന്ന് വിദ്യാരംഭത്തിന് ഭദ്രദീപം തെളിച്ചു.

എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ശാരദമഠം ഉപദേശക സമിതി ചെയർമാൻ അനൂപ്.എം.ശങ്കർ, എസ്.എൻ.ഡി.പി യോഗം കൗൺസിലറും ശാരദാമഠം ഉപദേശക സമിതി കൺവീനറുമായ പി.സുന്ദരൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രൊഫ. വി.പി.ജഗതിരാജ്, ജസ്റ്റിസ് പി.സോമരാജൻ, ഡോ. ജി.ജയദേവൻ, എസ്.രാധാകൃഷ്ണൻ, പ്രൊഫ. കെ.ശശികുമാർ, ഡോ. ഡി.ചന്ദ്രബോസ്, പ്രൊഫ. എസ്.വി.മനോജ്, പ്രൊഫ. എസ്.ജിഷ, പ്രൊഫ. അശ്വതി സുഗുണൻ, ഡോ. എസ്.മനോജ്, പ്രൊഫ. എസ്.ഉഷ, എസ്. അംജിത്ത്, എസ്.കനകജ, വി.സന്ദീപ്, പ്രൊഫ. നിഷ.ജെ.തറയിൽ, പ്രൊഫ. കെ.അനിരുദ്ധൻ, പ്രൊഫ. സി.അനിതാശങ്കർ, പ്രൊഫ. ടി.എസ്.രാജു, പ്രൊഫ. പ്രഭ പ്രസന്നകുമാർ, ഡോ. ദീപ്തി പ്രേം, ഡോ. എം.ദേവകുമാർ, പ്രൊഫ. ഹരിഹരൻ, ഡോ. സുഷമാദേവി, ഡോ. സീത തങ്കപ്പൻ, ഡോ. എസ്.പ്രീത രാജിലൻ, പ്രൊഫ. വസന്തകുമാർ സാംബശിവൻ, പ്രൊഫ. ടി.വി.രാജു, ഡോ. സിബില, ഡോ. എസ്.സുലേഖ, ഡോ. മേഴ്സി ബാലചന്ദ്രൻ, ഡോ. എൻ.എസ്.അജയഘോഷ്, ഡോ. എം.എൻ.ദയാനന്ദൻ, പ്രൊഫ. പി.ആർ.ജയചന്ദ്രൻ, ഡോ. ബി.സുരേഷ്ബാബു, പ്രൊഫ. കെ.ശിവപ്രസാദ്, കടയ്ക്കോട് ബി.സാംബശിവൻ, ദീപ്തി, പ്രിയദർശിനി, എം.സി.രാജിലൻ, ജെ.വിമലകുമാരി, സുലേഖ എന്നിവർ ആദ്യക്ഷരം പകർന്നു നൽകി.

ക്ഷേത്രം തന്ത്രി ടി.കെ.ചന്ദ്രശേഖരൻ, ക്ഷേത്രം മേൽശാന്തി പി.എസ്.സുജിത്ത് എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. എച്ച്.ദിലീപ്കുമാർ, ജി.രാജ് മോഹൻ, ജി.വേണുഗോപാൽ, പി.എസ്.രാജ്ലാൽ തമ്പാൻ, ജെ.വിമലകുമാരി, ജി.അജന്തകുമാർ, ബി.രാജാ കിഷോർ, അഡ്വ. രാജീവ്കുഞ്ഞുകൃഷ്ണൻ, എ.ഡി.രമേശ്, ഷാജി ദിവാകർ, പുണർതം പ്രദീപ്, ബി.വിജയകുമാർ, എം.സജീവ്, ബി.പ്രതാപൻ, അഡ്വ. കെ.ധർമ്മരാജൻ, നേതാജി ബി.രാജേന്ദ്രൻ, അഡ്വ. എസ്.ഷേണാജി, ഇരവിപുരം സജീവൻ, പി.വി.രജിമോൻ, എസ്.അജുലാൽ, രഞ്ജിത്ത് രവീന്ദ്രൻ, ഷീല നളിനാക്ഷൻ, ഉളിയക്കോവിൽ ശശി, പ്രമോദ് കണ്ണൻ, അഡ്വ. ജി.ശുഭദേവൻ, എസ്.ജനുകുമാർ, പി.സുധേഷ്ബാബു, ബിജു വാമദേവൻ, അജിത്ത് മുത്തോടം, അനിൽ മുത്തോടം, മഹിമ അശോകൻ, എ.അഭിലാഷ്, എസ്.ശശാങ്കൻ, വിനോദ് ഭാസ്കർ, രഞ്ജിത്ത് കണ്ടച്ചിറ, അഭിലാഷ് റാന്നി, ആലയത്ത് ജി.കൃഷ്ണകുമാർ, അമ്പാടി ജഗന്നാഥ്, എൽ. മനോജ്, ജയകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ പുത്തൻപറമ്പിൽ, ഡി.എൻ.വിനുരാജ്, സലിം നാരായണൻ, പി.സുരേന്ദ്രൻ, എസ്. ബാബുരാജൻ തംബുരു, ഹരി ഇരവിപുരം, പേരൂർ ബൈജുലാൽ, മുരുകേശൻ യവനിക, മങ്ങാട് ഉപേന്ദ്രൻ, ഡി.വിലസീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

ചിത്രം തത്സമയം

കുരുന്നുകൾക്ക് ഗുരുനാഥന്മാർ ആദ്യക്ഷരം പകർന്നുനൽകുന്നതിന്റെ ചിത്രം കേരളകൗമുദിയുടെ നേതൃത്വത്തിൽ സമ്മാനമായി​ നൽകി. പ്രത്യേകം കൗണ്ടർ ക്രമീകരിച്ചാണ് ഫോട്ടോ വിതരണം ചെയ്തത്. ബാലപാഠം, ഡ്രോയിംഗ് ബുക്ക്, ചോക്ലേറ്റ്, കളിപ്പാട്ടങ്ങൾ, മധുരപലഹാരങ്ങൾ കേരളകൗമുദി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ അടങ്ങിയ സമ്മാനവും കുട്ടികൾക്ക് നൽകി. ശാരദാമഠവും പ്രത്യേക പഠനക്കി​റ്റ് വിതരണം ചെയ്തു.