ക്ലാപ്പന: അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഓച്ചിറ മേമ്മന മരങ്ങാട്ട് വീട്ടിൽ മനോജിന്റെ മകൻ കാർത്തിക്കാണ് (14) മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ആറ് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽ പെടുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാർത്തിക്ക് കൃഷ്ണപുരം ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അജിതയാണ് മാതാവ്. സഹോദരൻ: കിരൺ.