udaya

പരവൂർ: പൂതക്കുളം ഉദയത്തിൽ (കൊറ്റാഴംവിള) ജി.ഉദയകുമാർ (64, റിട്ട. ഹെഡ് ക്ലാർക്ക്, ജലസേചന വകുപ്പ്) നിര്യാതനായി.

പൂതക്കുളം ശ്രീധർമ്മശാസ്താക്ഷേത്രം പ്രസിഡന്റ്, പൂതക്കുളം ലതിക കോളേജ് പ്രിൻസിപ്പൽ, കേരള കലാരംഗം കഥകളി വിദ്യാലയം വൈസ് പ്രസിഡന്റ്, പൂതക്കുളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9ന് പൂതക്കുളം ലതിക കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. എൽ.പി.എസ്, കൂനയിൽ). മക്കൾ: ഗോപികൃഷ്ണൻ, ഹരികൃഷ്ണൻ. മരുമകൾ: ഡോ: ലക്ഷ്മിദേവി.