കൊല്ലം:ഐക്യരാഷ്ട്രസഭയുടെ 80-ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായി എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ തിരഞ്ഞെടുത്തു.ആർ.എസ്.പിയുടെ ഏക അംഗമായ എൻ.കെ.പ്രേമചന്ദ്രൻ ഇത് രണ്ടാം തവണയാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നത്.6 മുതൽ 10 വരെ ന്യുയോർക്കിൽ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്ന 15 അംഗ ഇന്ത്യൻ പ്രതിനിധി സംഘത്തെ പി.പി.ചൗധരി എം.പി നയിക്കും.