കൊല്ലം: കേരള സ്കൂൾ ഗെയിംസ് ഗ്രൂപ്പ് 2 മത്സരങ്ങൾ ഇന്ന് തുടങ്ങും. കൊല്ലത്തും കൊട്ടാരക്കരയുമായിട്ടാണ് മേള. ഇന്ന് രാവിലെ 7.30ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ പതാക ഉയർത്തും. വൈകിട്ട് 3ന് മന്ത്രി കെ.എൻ.ബാലഗോപാൽ സ്കൂൾ ഗെയിംസ് ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ കെ.ഉണ്ണിക്കൃഷ്ണ മേനോൻ അദ്ധ്യക്ഷനാകും. സംസ്ഥാന സ്പോർട്സ് ഓർഗനൈസർ എൽ.ഹരീഷ് ശങ്കർ, നഗരസഭ വൈസ് ചെയർപേഴ്സൺ ബിജി ഷാജി തുടങ്ങിയവർ സംസാരിക്കും. കൊല്ലം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം, ന്യൂ ഹോക്കി സ്റ്റേഡിയം, കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം, എസ്.എം.ഡി പബ്ളിക് സ്കൂൾ, എൽ.എം.എസ്.എച്ച്.എസ്.എസ് ഗ്രൗണ്ട്, ഗവ.മോഡൽ എച്ച്.എസ് ഗ്രൗണ്ട്, ക്രിസ്തുരാജ് എച്ച്.എസ് ഗ്രൗണ്ട്, ഫാത്തിമ മാത നാഷണൽ കോളേജ് ക്രിക്കറ്റ് സ്റ്റേഡിയം, ആശ്രാമം മൈതാനം എന്നിവിടങ്ങളിലായിട്ടാണ് മത്സരങ്ങൾ. 7ന് വൈകിട്ട് കൊടിയിറങ്ങും. പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ.ലാൽ, സ്കൂൾ സ്പോർട്സ് ഓർഗനൈസർ എൽ.ഹരീഷ് ശങ്കർ, സ്മിത മാത്യു, എസ്.പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.