ശാസ്താംകോട്ട :ക്ഷേമ പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ് ലൈഫ് ഭവന പദ്ധതി വ്യാമോഹമല്ല യഥാർഥ്യമാണ് എന്നീ മുദ്രാവക്യങ്ങൾ ഉയത്തിക്കൊണ്ട് കെ.എസ്.കെ.ടി.യു ശൂരനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് എച്ച് എസ് ജംഗ്ഷൻ വച്ച് ആത്മാഭിമാന സംഗമം നടത്തി. കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി സത്യദേവൻ ഉദ്ഘാടനം ചെയ്തു. ചിത്തരഞ്ജൻ അദ്ധ്യക്ഷനായി.
മേഖല സെക്രട്ടറി എ.രാഘവൻ സ്വാഗതം പറഞ്ഞു. കെ.എസ്. കെ.ടി.യു ശൂരനാട് ഏരിയ സെക്രട്ടറി ശിവപ്രസാദ്, ഏരിയ പ്രസിഡന്റ് കെ.സുഭാഷ് ,സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ. പ്രദീപ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹാരിസ്
ഹെർബർട്, സുഹസൻ,തുളസി എന്നിവർ സംസാരിച്ചു.