onam-
കാവനാട് കിടങ്ങിൽ കുടുംബാംഗങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാവനാട് കിടങ്ങിൽ കുടുംബാംഗങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വന്തമായി ഗുരുമന്ദിരം നിർമ്മിച്ച എസ്.എൻ.ഡി.പി യോഗം ശാഖ ഭാരവാഹികളെയും സീനിയർ സിറ്റിസൺ അത്‌ലറ്റ് മീറ്റിൽ സ്വർണ്ണ മെഡൽ നേടിയ പി. രമാസുതനെയും ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം മുൻമന്ത്രി ഷിബു ബേബിജോൺ നിർവഹിച്ചു. കലാകായിക മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് കൗൺസിലർ കൊല്ലം മധു സമ്മാനങ്ങൾ വിതരണം ചെയ്തു സൊസൈറ്റി പ്രസിഡന്റ് സി​. മധു, സെക്രട്ടറി ആർ. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖ പ്രസിഡന്റ് ബാലചന്ദ്ര ബാബു, സെക്രട്ടറി കിടങ്ങിൽ സതീഷ്, അനിൽകുമാർ, അനിത മണികണ്ഠൻ, ഷാനു ഗിരീഷ്, സുജ തുടങ്ങിയവർ സംസാരിച്ചു.