പുനലൂർ: എട്ടുവരെ നടക്കുന്ന വന്യജീവി വാരാചരണത്തിന്റ ഭാഗമായി ശെന്തുരുണി വന്യജീവി സാങ്കേതത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഗാന്ധിജയന്തി ദിനത്തിൽ തെന്മല ടൗണിൽ നിന്ന് വാക്കത്തോൺ ബോധവത്കരണ റാലി ആരംഭിച്ച് ഡാം ജംഗ്ഷനിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ റാലിയും ഫോറസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ വന്യജീവി ഫോട്ടോ പ്രദർശനം പഞ്ചായത്ത് അംഗം നാഗരാജും ബോധവത്കരണ ക്യാമ്പ് വൈൽഡ് ലൈഫ് വാർഡൻ ഹീരലാലും ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ പരിസ്ഥിതി ക്വിസ്, ചിത്രരചന, ഉപന്യാസം, പ്രസംഗമത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. വിനോദ സഞ്ചാരികൾക്കായി സ്പോട്ട് ക്വിസ് മത്സരവും ഒരുക്കിയിട്ടുണ്ട്. എട്ടുവരെ വന്യജീവി സങ്കേതത്തിൽ പ്രവേശനം സൗജന്യമാണ്.