penshana-
പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര ടൗൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന വയോജന ദിനാചരണം ഡോ.വെള്ളിമൺ നെൽസൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര ടൗൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ പെൻഷൻ ഭവനിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പി. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. വെള്ളിമൺ നെൽസൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി കൺവീനർ നീലേശ്വരം സദാശിവൻ വയോജന ദിന സന്ദേശം നൽകി. സി.ശശിധരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തുകയും ടി.ഗോപാല കൃഷ്ണൻ ദാമോദരൻ പിള്ള അനുസ്മരണം നടത്തുകയും ചെയ്തു. വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ഡോ.എസ്. ജയശങ്കർ ക്ലാസ് നയിച്ചു. വല്ലം രാമകൃഷ്ണ പിള്ള, എ.സുലൈമാൻ കുട്ടി, എൻ.വിജയൻ, പി.കെ.ശ്യാമള എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.രവീന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീജയൻ നന്ദിയും പറഞ്ഞു.