dfgc
പുനലൂർ ശബരിഗിരി സ്കൂളിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ സ്കൂൾ ചെയർമാൻ ഡോ. വി.കെ.ജയകുമാർ കുട്ടികൾക്ക് ആദ്യക്ഷരം കുറിപ്പിക്കുന്നു

പുനലൂർ : ശബരിഗിരി സ്കൂളിൽ നടന്ന വിദ്യാരംഭം സ്കൂൾ ചെയർമാൻ ഡോ.വി.കെ. ജയകുമാർ കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. സർട്ടിഫിക്കറ്റ്, നവരാത്രി സമ്മാനം എന്നിവ നൽകി. വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത - സംഗീത പരിപാടികളും നടന്നു. സ്കൂൾ മാനേജർ സുലാ ജയകുമാർ, ഡയറക്ടർമാരായ അരുൺ ദിവാകർ, ഡോ. ദിവ്യ അരുൺ , പ്രിൻസിപ്പൽ എം.ആർ. രശ്മി, അദ്ധ്യാപകർ, അനദ്ധ്യാപകൾ , രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.