പോരുവഴി:ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സത്യം അഹിംസ എന്ന പേരിൽ നടത്തി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റെ് ബി.ബിനീഷ് ഉദ്ഘാടനം
ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. എച്ച്.ഹസീന, അക്കരയിൽ ഷെഫിക്ക്, ഷെമീറ ഷെമീർ, സബീന ബൈജു എന്നിവർ സംസാരിച്ചു തുടർന്ന് ഗ്രാമ ശുചീകരണം, ഗാന്ധി ക്വിസ് മത്സരം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന എന്നിവ നടത്തി.