1
പന്മന ആശ്രമത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദതീർത്ഥ പാദർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നു

ചവറ: പന്മന ആശ്രമത്തിൽ നടന്നുവന്ന നവരാത്രി മഹാത്സവത്തിന് മഹാത്രിപുരസുന്ദരീ പ്രസാദ പൊങ്കാലയോടു കൂടി സമാപനമായി. വിദ്യാരംഭത്തിന് പന്മന ആശ്രമം ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ, മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ തുടങ്ങിയവർ നേതൃത്വം നൽകി. ഗിരീഷ് ഗുരുപദം വിദ്യാഗോപാലമന്ത്രാർച്ചനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മഹാത്രിപരസുന്ദരീ പ്രസാദ പൊങ്കാലയും ചടങ്ങിന്റെ ഭാഗമായി നടന്നു. ക്ഷേത്രം മേൽശാന്തി വിഷ്ണു പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതോടുകൂടി പൊങ്കാലയ്ക്ക് തുടക്കമായി. നവരാത്രി മഹോത്സവത്തിന് ആശ്രമം ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ, കോർഡിനേറ്റർ ബാലചന്ദ്രൻ, കൈതപ്പുഴ ശ്രീകുമാർ, അശ്വിനി കുമാർ, സുകുമാരൻ,അരുൺ ബാബു, കൃഷ്ണരാജ്, രാജേഷ് പുന്തുവിള, വിദ്യാധിരാജ സത്സംഗ സമിതി തുടങ്ങിയവർ നേതൃത്വം നൽകി.