കൊല്ലം : യു.എം.സി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവ എ.വി.എച്ച്.എസ് യൂണിറ്റ് കമ്മിറ്റി രൂപീകരണവും ക്ഷേമ പദ്ധതി തുക വിതരണവും നടന്നു. യു.എം.സി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് റൂഷ പി.കുമാർ അദ്ധ്യക്ഷനായി. യു.എം.സി സംസ്ഥാന ട്രഷറർ നിജാം ബഷി യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേമപദ്ധതി തുകയ്ക്ക് അർഹയായ പുതു സംരംഭക ഷിജാമോൾക്ക് ചെക്ക് നൽകി. യൂണിറ്റ് പ്രസിഡന്റായി അബ്ദുൽ അസീസിനെയും ജനറൽ സെക്രട്ടറിയായി യോഹന്നാൻ തോമസിനെയും ട്രഷററായി ഷീജ മോളെയും തിരഞ്ഞെടുത്തു.
സുധീർ കാട്ടിത്തറയിൽ സ്വാഗതവും ഷീജാമോൾ നന്ദിയും പറഞ്ഞു. എം.സിദ്ദിഖ് മണ്ണാന്റയ്യം, ഷംസുദ്ദീൻ വെളുത്തമണൽ, ജി.ബാബുക്കുട്ടൻപിള്ള, എച്ച്.നൗഷാദ്, നിതാഖാത്, എം.പി.ഫൗസിയ തേവലക്കര,അജയകുമാരപിള്ള, അശോകൻ അമ്മവീട്, കവിത എന്നിവർ സംസാരിച്ചു.