കൊല്ലം: പട്ടത്താനം ഈഞ്ചയിൽ (പട്ടത്താനം നഗർ 42) ഡോ.എ.ആന്റണി (90, റിട്ട. പ്രൊഫസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ. ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായും കൊല്ലം തേവള്ളി യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്റർ ഡയറക്ടറായും കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അന്നമ്മ ആന്റണി. മക്കൾ: ഹാസിഡ്, ഹ്യൂബർട്ട്, ഹെർബർട്ട്, ഹംഫ്രി, ഹെറീൻ. മരുമക്കൾ: ആശ, ബെന്നറ്റ്, അപ്‌സര, ലിമ, രാഹുൽ.