roll

കൊല്ലം: സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ച ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് 4, 5 തീയതികളിൽ നടത്തും. 4 മുതൽ 6 വയസുവരെയുള്ളവരുടെ ക്വാഡ്, ഇൻലൈൻ സ്‌പീഡ്‌ സ്‌കേറ്റിംഗ് മത്സരങ്ങളും ഇതോടൊപ്പം നടത്തും. ഇന്ത്യസ്‌കേറ്റ്.കോം (indiaskate.com) ൽ പേര് രജിസ്റ്റർ ചെയ്‌ത ഫോം, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, എൻട്രി ഫീസ് എന്നിവ ഹാജരാക്കണം. 4ന് രാവിലെ 6 മുതൽ സ്പീഡ് സ്‌കേറ്റിംഗ്, റോഡ് റേസ് മത്സരങ്ങൾ കൊച്ചുപിലാംമൂട് റോഡിൽ നടക്കും. 5ന് രാവിലെ 6ന് റിങ്ക് റേസ്, ഉച്ചയ്ക്ക് ആർട്ടിസ്റ്റിക് മത്സരങ്ങൾ എന്നിവ ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ബാസ്കറ്റ് ബാൾ കോർട്ടിൽ ആരംഭിക്കും. ജില്ലാ റോളർ സ്‌കേറ്റിംഗ് അസോ. പ്രസിഡന്റ് എൻ.ശങ്കരനാരായണ പിള്ള അദ്ധ്യക്ഷനായി.