കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ താമസക്കാരനായിരുന്ന ബിരീന്ദർ സിംഗ് (79) നിര്യാതനായി. 2020ൽ കൊവിഡ് കാലത്ത് കൊല്ലത്തെ സർക്കാർ കൊവിഡ് പുനരധിവാസ കേന്ദ്രത്തിൽ നിന്ന് ജില്ലാ കളക്ടറുടെയും സാമൂഹ്യ നീതി വകുപ്പിന്റെയും നേതൃത്വത്തിൽ എത്തിച്ച 15 പേരിൽ ഒരാളായിരുന്നു പഞ്ചാബ് സ്വദേശിയായ ബിരീന്ദർ സിംഗ്. ഇയാൾ മനോരോഗികൂടിയായിരുന്നു. ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതശരീരം മോർച്ചറിയിൽ. ഫോൺ: 9447798963.