കൊല്ലം : കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കാർഡിയോളജി , യൂറോളജി സെപ്ഷ്യലിസ്റ്റ് ഡോക്ടറിനെ നിയമിക്കണമെന്നും ന്യൂറോളജി സെപ്ഷ്യലിസിന്റെ സേവനം ആഴ്ചയിൽ 3 ദിവസമായി വർദ്ധിപ്പിക്കണമെന്നും ഗാന്ധി ലൈനിൽ ലൈബ്രറി ഹാളിൽ നടന്ന വയോജന ദിനാചരണ സമ്മേളനം സംസ്ഥാന ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കൊട്ടാരക്കര താലൂക്ക് പ്രസിഡന്റ് മംഗലം ബാബു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ജി.ഗോപിനാഥൻ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി എൻ.ദിവാകരൻ , നീലേശ്വരം സദാശിവൻ, ചിറ്റയം ഗോപാലകൃഷ്ണൻ, കരീപ്ര എൻ.രാജേന്ദ്രൻ, ട്രഷറർ പി.രമാദേവി , ബി.നളിനി , സഹദേവൻ, ചെന്നാപ്പാറ കെ.ജി. ജോർജ്ജ് , അനിത കലഞ്ഞൂർ തുടങ്ങിയർ സംസാരിച്ചു. കൊട്ടാരക്കര സിവിൽ സ്റ്റേഷനിൽ ആർ.ഡി.ഒ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി.