കൊല്ലം: ലോകമെമ്പാടുമുള്ള സമാധാന പ്രേമികൾക്ക് ഉണർവ് നൽകുന്ന ദിനമാണ് ഗാന്ധിജയന്തിയെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. ഗാന്ധി ജയന്തി ദിനാഘോഷം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ സൂരജ് രവി, ജി.ജയപ്രകാശ്, വാളത്തുംഗൽ രാജഗോപാൽ, എസ്.ശ്രീകുമാർ, ആനന്ദ് ബ്രഹ്‌മാനന്ദ്, എം.എം.സഞ്ജീവ് കുമാർ, ശങ്കരനാരായണപിള്ള, ഡി.ഗീതാകൃഷ്ണൻ, എം.നാസർ, വാരിയത്ത് മോഹൻകുമാർ, എം.സുജയ്, എച്ച്.അബ്ദുൽ റഹുമാൻ, ജി.ആർ.കൃഷ്ണകുമാർ, മീര രാജീവ്, ഗോപാലകൃഷ്ണൻ, കുരുവിള ജോസഫ്, രാമാനുജൻപിള്ള, ഹബീബ് സേട്ട്, സജീവ് പരിശവിള, മാത്യുസ്, സിദ്ധാർത്ഥൻ ആശാൻ തുടങ്ങിയവർ സംസാരിച്ചു.