k

കൊല്ലം: ശ്രീലങ്കൻ അഭയാർത്ഥികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശക്തികുളങ്ങരയിൽ 15 പേരുമായെത്തിയ ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്നവരെ ശക്തികുളങ്ങര പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എട്ട് പേർ ഒഡീഷക്കാരാണെന്നും ബാക്കി ഏഴ് പേർ തമിഴ്നാട് സ്വദേശികളാണെന്നുമാണ് ബോട്ടിലുള്ളവ‌‌‌‌ർ അവകാശപ്പെടുന്നത്. ഇവരുടെ പക്കലുള്ള അധാർ കാർഡുകൾ യഥാർത്ഥമാണോയെന്നും പിടിച്ചെടുത്ത ബോട്ടും പരിശോധിക്കുന്നുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മനുഷ്യക്കടത്താണോയെന്ന കാര്യത്തിൽ വ്യക്തത വരൂ.