gandhi

കൊല്ലം: ഡെമോക്രാറ്റിക് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന ഗാന്ധിഫെസ്റ്റിന് തുടക്കമായി. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡി.എം.എ.സലീം അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രി സി.കെ.നാണു, പി.സി.വിഷ്ണുനാഥ് എം.എൽ.എ, എ.എ.അസീസ്, ഡോ. നീലലോഹിതദാസൻ നാടാർ, ജി.സുധാകരൻ, കെ.രാജഗോപാൽ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, തകിടി കൃഷ്ണൻ നായർ, പ്രൊഫ. ജോൺ മാത്യു കുട്ടനാട്, എ.കെ.രവീന്ദ്രൻ നായർ തുടങ്ങിയവർ വരും ദിവസങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.