ചവറ: പന്മന ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1992 ബാച്ചിലെ 10 എ ക്ലാസിലെ വിദ്യാർത്ഥികൾ ഒരുമിച്ചുകൂടി കുടുംബ സംഗമവും ഗുരുവന്ദനവും സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പൂർവ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രസിഡന്റ് പൊന്മന നിശാന്ത് അദ്ധ്യക്ഷനായി. പൂർവകാല അദ്ധ്യാപകരായ ലക്ഷ്മിക്കുട്ടി, രാധാമണി, ശിവാനന്ദൻ, രാധാകൃഷ്ണൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ, കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് മെരിറ്റ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. കൂട്ടായ്മ ഭാരവാഹികളായ കെ.ജെ. ഷീബ, വിനയ ദിവാകർ, വിളയിൽ ഹരികുമാർ, ബിജിത്ത്, ബുഖാരി, പ്രീയ, നടാർഷ, അശോകൻ, സലിൽ എന്നിവർ സംസാരിച്ചു. തുടർന്ന് കലാ മത്സരങ്ങളും ഗാനമേളയും അരങ്ങേറി.