കൊല്ലം: യൂഗ മ്യൂസിക് അക്കാഡമിയുടെ കൊട്ടാരക്കര ശാഖ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി, ആർ.രാജശേഖരൻ പിള്ള, സി.മുകേഷ്, എം.എസ്.രാജേഷ്, ആർ.സത്യപാലൻ, ആനയം തുളസി, നെടുവത്തൂർ ചന്ദ്രശേഖരൻ, ആർ.വിജയൻ പിള്ള, വിധു മോഹൻ പൂവറ്റൂർ, യദു മോഹൻദാസ് എന്നിവർ സംസാരിച്ചു. യോഗത്തിൽ സ്ഥാപകരായ എസ്.മനുപ്രിയൻ സ്വാഗതവും വി.ദേവകിരൺ നന്ദിയും പറഞ്ഞു.