ചവറ: സംസ്ഥാന എക്സൈസ് കലാ-കായിക മേളയുടെ ഭാഗമായി തിരുവനന്തപുരത്ത് എം.ജി കോളേജ്
ഗ്രൗണ്ടിൽ നടന്ന സോണൽ ക്രിക്കറ്റ് മത്സരത്തിൽ കൊല്ലം എക്സൈസ് ടീം വിജയിച്ചു. ഫൈനലിൽ നിലവിലെ
സംസ്ഥാന ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലാ ടീമിനെ പരാജയപ്പെടുത്തിയാണ് കൊല്ലം
ജേതാക്കളായത്. കളിയിലെ താരമായി കൊല്ലം ടീം ക്യാപ്ടനായ ബി.ക്രിസ്റ്റിൻ തിരഞ്ഞെടുക്കപ്പെട്ടു.