കൊല്ലം: ഒക്‌ടോബർ 14ന് കൊല്ലത്ത് നടക്കുന്ന കാഷ്യു കോൺക്ലേവിൽ പ്രദർശിപ്പിക്കുന്നതിനുള്ള ലോഗോ ക്ഷണിച്ചു. ലോഗോ ഒക്ടോബർ 7ന് മുമ്പായി സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷന്റെ ho@cashewcorporation.com എന്ന ഇ-മെയിൽ അഡ്രസിലേക്കോ, കേരള സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്, കാഷ്യു ഹൗസ്, മുണ്ടയ്ക്കൽ, കൊല്ലം -691001 എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം. തിരഞ്ഞെടുക്കുന്ന ലോഗോ സമർപ്പിക്കുന്ന ആളിന് സമ്മാനം നൽകും. ഫോൺ: 0474-2742273.