കൊല്ലം: തിരുവനന്തപുരം സർവ്വോദയ വിദ്യാലയത്തിൽ നടന്ന എ.എസ്.ഐ.എസ്.സി കേരള റീജൺ ഐ.സി.എസ്.ഇ/ ഐ.എസ്.സി രംഗോത്സവ്-2025 സോൺ എ കൾച്ചറൽ മീറ്റ് കാറ്റഗറി മൂന്നിൽ (ക്ലാസ് 3, 4, 5) 52 പോയിന്റും കാറ്റഗറി അഞ്ചിൽ (ക്ലാസ് 9, 10, 11, 12) 67 പോയിന്റും നേടി തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി കൾച്ചറൽ കുട്ടികളെ അഭിനന്ദിച്ചു.