കൊല്ലം: മുതിർന്ന ട്രേഡ് യൂണിയൻ നേതാവും സി.ഐ.ടി.യു മുൻ സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ രണ്ടാം ചരമ വാർഷികാചരണവും സെമിനാറും നാളെ വൈകിട്ട് നാലിന് ഹൈസ്കൂൾ ജംഗ്ഷനിലെ ഇ. കാസിം സ്മാരക ഹാളിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് 'അമേരിക്കൻ പ്രതികാര ചുങ്കവും പ്രത്യാഘാതങ്ങളും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കേരള യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ സിദ്ദിഖ് റാബിയത്ത് മുഖ്യപ്രഭാഷണം നടത്തും. വിവിധ സർവീസ്, ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിക്കുമെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അറിയിച്ചു.