xxx
ലാലാജി സ്മാരക ഗ്രന്ഥശാലയിൽ നടന്ന ഗാന്ധിജയന്തി ആഘോഷം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ലാലാജി സ്മാരക ഗ്രന്ഥശാലയിൽ ഗാന്ധിജയന്തി ആഘോഷവും ഗാന്ധിജിയുടെ അപൂർവങ്ങളായ സ്മൃതിചിത്രങ്ങളുടെ പ്രദർശനവും ബാലവേദി കുട്ടികളുടെ ക്വിസ് മത്സരവും നടന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. റിട്ട.ജില്ലാ ജഡ്ജ് ശ്രീമൈതീൻ കുഞ്ഞ് ഗാന്ധിസ്മൃതി പ്രഭാഷണം നടത്തി. മുൻ സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻ പിള്ള ഗ്രന്ഥശാലയുടെ ചരിത്രം പരിചയപ്പെടുത്തി. ചടങ്ങിൽ റിട്ട.ഡിസ്ട്രിക്ട് ജഡ്ജ് മൈതീൻകുഞ്ഞിനെ ആദരിച്ചു. ലാലാജി സർഗാത്മക പരിശീലനകളരിയിലെ കുട്ടികൾ വരച്ച ഗാന്ധിജിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ശ്രീ വിദ്യാധിരാജ കോളേജിലെ നാഷണൽ സർവീസ് സ്കീം കുട്ടികൾ ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പ്രൊഫ. കെ .ആർ .നീലകണ്ഠപിള്ള അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി ഡോ.കെ.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജി.സുന്ദരേശൻ, ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്,കമ്മിറ്റി അംഗങ്ങളായ വർഗീസ് മാത്യു കണ്ണാടിയിൽ, ഫാത്തിമ താജുദ്ദീൻ, ബി.വിനോദ്, വിഷ്ണുദാസ് തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ ബി.സജീവ്കുമാർ നന്ദി പറഞ്ഞു.